സ്പായിൽ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പിടിയിൽ
Gangster Maradu Aneesh arrested by police for creating a ruckus at a spa and attempting to insult women employees
കൊച്ചി: സ്പായിൽ കയറി അതിക്രമം കാണിക്കുകയും സ്ത്രീ ജീവനക്കാരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഗുണ്ടാനേതാവ് മരട് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രത്തിലായിരുന്നു മരട് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം കാണിച്ചത്. സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും വൻ തുക ആവശ്യപ്പെടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ മരട് അനീഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ കേരളം വിടാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.