അജു വർഗീസിന്റെ വ്യത്യസ്ത മേക്കോവർ, അൽത്താഫ് സലിം ഏലിയനായി; 'പ്ലൂട്ടോ' എത്തുന്നു ജൂലൈ 30 ന്

അൽത്താഫ് സലിം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ' ജൂലൈ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ.

Jul 03, 2026 - 11:40
0
അജു വർഗീസിന്റെ വ്യത്യസ്ത മേക്കോവർ, അൽത്താഫ് സലിം ഏലിയനായി; 'പ്ലൂട്ടോ' എത്തുന്നു ജൂലൈ 30 ന്

അൽത്താഫ് സലിം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്ലൂട്ടോ' ജൂലൈ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു അന്യഗ്രഹജീവിയുടെ വേഷത്തിലാണ് അൽത്താഫ് ചിത്രത്തിലെത്തുന്നത്.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രെശ്മി റെജുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം ആദിത്യൻ ചന്ദ്രശേഖറാണ്. അന്യഗ്രഹജീവിയെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

അൽത്താഫ് സലീമിനൊപ്പം നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവറാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User