പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം

Jun 16, 2026 - 17:00
0
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്താൻ  ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന് 16 കാരിക്ക് നേരെ ആക്രമണം. കത്തി കൊണ്ട് കുത്തികൊലപ്പെടുത്താനാണ് ശ്രമിച്ചത്. കന്യാകുളങ്ങര സ്വദേശിനിയായ 16-കാരിക്കാണ് കഴുത്തിൽ കുത്തേറ്റത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പനവൂർ സ്വദേശിയായ ഫഹദാണ്  പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. കഴുത്തിന് പരുക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User