സൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍

Jun 28, 2022 - 04:28
0
സൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍

കൊച്ചി:  ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. സൗരവുമായി, വെളിപ്പെടുത്താത്ത തുകയ്ക്ക്  മള്‍ട്ടി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും. റെയിന്‍ബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങുന്നത്. എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു.ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനൊപ്പം നിരവധി മികച്ച  പ്രകടനം നടത്തി. ഇക്കാലയളവില്‍ ക്ലബ്ബിനായി 14 മത്സരങ്ങള്‍ കളിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ സ്ട്രൈക്കിങ് നിരയുടെ ഒരു പ്രധാന ഭാഗമായ താരം കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User