സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില ; 24 മണിക്കൂറിൽ പവന് 2,200 രൂപയുടെ വർധന

Jul 02, 2026 - 11:29
0
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില ; 24 മണിക്കൂറിൽ പവന് 2,200 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു. കേരള ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം വെറും 24 മണിക്കൂറിനിടെ ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,180 രൂപയും 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 1,05,440 രൂപയുമായി.ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ രേഖപ്പെടുത്തിയ വിലവർധനയ്ക്ക് പിന്നാലെ വൈകീട്ടും വില വീണ്ടും ഉയർന്നു. അന്ന് ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇന്നലെ രാവിലത്തെ നിരക്കിനെ അപേക്ഷിച്ച് ഒരു പവന് ആകെ 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User