വാട്സാപ്പ് യൂസർ നെയിം ഫീച്ചർ; മെറ്റയ്ക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 07, 2026 - 10:27
0
വാട്സാപ്പ് യൂസർ നെയിം ഫീച്ചർ; മെറ്റയ്ക്ക് മൂന്ന് ദിവസത്തെ സമയം  അനുവദിച്ച് കേന്ദ്ര സർക്കാർ

വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് വിശദീകരണം തേടി കേന്ദ്ര സർക്കാർ നൽകിയ നോട്ടീസിന് മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. രാജ്യത്ത് ആൾമാറാട്ടത്തിനും ഓൺലൈൻ തട്ടിപ്പുകൾക്കും സാധ്യത വർധിക്കുമെന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയത്.

ഫോൺ നമ്പർ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ, ഈ ഫീച്ചർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ടെലിഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ യൂസർനെയിം അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഫോൺ നമ്പർ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ കഴിയുന്നത് സൈബർ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആശങ്ക. ഇതുസംബന്ധിച്ച വിശദീകരണമാണ് കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User