നാടക നടനും മുൻ പഞ്ചായത്ത് അംഗവുമായ പെരിയയുടെ പ്രിയപ്പെട്ട അച്ചു (ടി.വി അശോകൻ) അന്തരിച്ചു.

അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്ത്യം; സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

നാടക നടനും മുൻ പഞ്ചായത്ത് അംഗവുമായ പെരിയയുടെ പ്രിയപ്പെട്ട അച്ചു (ടി.വി അശോകൻ) അന്തരിച്ചു.

നാടക നടനും മുൻ പഞ്ചായത്ത് അംഗവുമായ ടി.വി അശോകൻ അന്തരിച്ചു

പെരിയ: പുല്ലൂർ–പെരിയ മുൻ പഞ്ചായത്തംഗവും നാടക നടനുമായ ടി.വി അശോകൻ (54) അന്തരിച്ചു. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റായും ദീർഘകാലം പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 

നാടകം, പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ എന്നിവയിലും സജീവ സാന്നിധ്യമായിരുന്ന അശോകൻ മികച്ച നാടക നടൻ കൂടിയായിരുന്നു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

പരേതരായ കണ്ണൻ–കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കൾ: നന്ദകിഷോർ, അനവദ്യ.