ഇഡി എത്തി; സിപിഎമ്മിന് പണിക്കിട്ടി

Aug 10, 2022 - 02:07
0
ഇഡി എത്തി; സിപിഎമ്മിന് പണിക്കിട്ടി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) ഇടപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളായ ബാങ്ക് പ്രതിനിധികളുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ് നടത്തുകയാണ്. മുഖ്യപ്രതിയായ ബിജോയിയുടെ വീട്ടില്‍ സിആര്‍പിഎഫിന്റെ സഹയാത്തോടെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 312 കോടിയോളം രൂപയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ഉയര്‍ന്നുകേള്‍ക്കുന്നത്. സിപിഎം ഭരിക്കുന്ന ഈ ബാങ്കില്‍ നിക്ഷേപകരുടെ പണമെല്ലാം വകമാറ്റി ചെലവഴിച്ചാണ് അഴിമതി നടത്തിയിരിക്കുന്നത്. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് പിന്നാലെയാണ ഇഡിയും രംഗത്ത് വന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User