പ്രിയങ്കയില്‍ വിശ്വാസം; യുപിയില്‍ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലെത്തി

Aug 10, 2022 - 02:56
Updated: 4 years ago
0
പ്രിയങ്കയില്‍ വിശ്വാസം; യുപിയില്‍ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലെത്തി

യുപി: യുപിയില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നത്.   മുന്‍ ആര്‍എല്‍ഡി സംസ്ഥാന അധ്യക്ഷനായ മസൂദ് അഹമ്മദ് ആണ് അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിരവധി സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതയുള്ള ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജറിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ബി ജെ പിയുടെ ബി ടീമായാണ് സമാജ്വാദി,ആര്‍എല്‍ഡി, ബി എസ് പി പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പൊതുവിഷയങ്ങളില്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും അഹമ്മദ് കുറ്റപ്പെടുത്തി. പാര്‍ട്ടികളിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ മുസ്ലീങ്ങളും ദളിതരും കോണ്‍ഗ്രസില്‍ ചേരണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനവിരുദ്ധ നയങ്ങള്‍ക്കും നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവത്തിനും എതിരെ പോരാടുകയാണെന്നും അഹമ്മദ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User