കേന്ദ്ര റെയിൽവേ സഹമന്ത്രിയും ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രിയുമായ രവ്‌നീത് സിംഗ് ബിട്ടു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.

രാജിക്ക് ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ല; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിരിക്കാമെന്ന വിലയിരുത്തൽ.

കേന്ദ്ര റെയിൽവേ സഹമന്ത്രിയും ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രിയുമായ രവ്‌നീത് സിംഗ് ബിട്ടു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രിയുമായ രവ്‌നീത് സിംഗ് ബിട്ടു കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി ഭരണഘടനയുടെ അനുച്ഛേദം 75(2) പ്രകാരം ഉടൻ പ്രാബല്യത്തിൽ സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. 

രാജിയുടെ കാരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടുവിന് കൂടുതൽ സജീവ രാഷ്ട്രീയ ചുമതല നൽകാനാകുമെന്ന അഭ്യൂഹങ്ങൾ ദേശീയ മാധ്യമങ്ങളിൽ ശക്തമാണ്. 

ദീർഘകാലം കോൺഗ്രസിലുണ്ടായിരുന്ന രവ്‌നീത് സിംഗ് ബിട്ടു 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് മോദി മന്ത്രിസഭയിൽ റെയിൽവേ, ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രിയായി നിയമിതനായിരുന്നു