ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ടിന് കോടതി സ്റ്റേ

Court Stays Arrest Warrant Against Aishe Ghosh Until Next Hearing

Jul 29, 2026 - 18:00
Updated: 1 month ago
0
ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ടിന് കോടതി സ്റ്റേ
ഐ​ഷി ഘോ​ഷ്

ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. കേസിന്റെ അടുത്ത വാദം നടക്കുന്നതുവരെ അറസ്റ്റ് നടപടികൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തി.

ഡൽഹി പൊലീസിന്റെ തുടർച്ചയായ അറസ്റ്റ് നീക്കത്തെ തുടർന്നാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസവും പൊലീസ് ഉദ്യോഗസ്ഥർ എ.കെ.ജി ഭവന് സമീപം ഐഷിയെ അന്വേഷിച്ചെത്തിയതായി റിപ്പോർട്ടുകളുണ്ട്.2021-ൽ ഡൽഹിയിലെ ബംഗള ഭവനിലേക്ക് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെതിരെ നടപടി സ്വീകരിക്കുന്നത്. സമീപകാലത്ത് ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിലും ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User