ജലീലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കാന്‍ ഗവര്‍ണര്‍ വരുന്നു

Aug 14, 2022 - 05:14
0
ജലീലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കാന്‍ ഗവര്‍ണര്‍ വരുന്നു



കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍. 'കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം താന്‍ കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമര്‍ശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമര്‍ശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്,'- അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User