ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയുണ്ടായത് ദഹിച്ചിട്ടില്ലെന്ന് സ്മൃതി ഇറാനി

Jul 28, 2022 - 04:31
0
ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയുണ്ടായത് ദഹിച്ചിട്ടില്ലെന്ന് സ്മൃതി ഇറാനി

മുര്‍മുവിനെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്‌സഭയില്‍ സ്മൃതി പറഞ്ഞു. രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് അവര്‍ പറഞ്ഞു. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന് രാജ്യസഭയില്‍ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User