സവാള വിലയിൽ വൻ കുതിപ്പ്; വില കുറയ്ക്കാൻ 800 ടൺ സവാള വിപണിയിലെത്തിക്കും
ഡൽഹിയിൽ സവാള വില കിലോയ്ക്ക് 62 രൂപ വരെ ഉയർന്നതോടെ വില നിയന്ത്രിക്കാൻ 35 രൂപ നിരക്കിൽ സവാള വിൽക്കാനും 800 ടൺ വിപണിയിലെത്തിക്കാനും കേന്ദ്രം തീരുമാനിച്ചു.
ഡൽഹി: രാജ്യത്തെ അടുക്കളകളിൽ ചിലവേറുന്നു. ഡൽഹിയിലെ വിവിധ വിപണികളിൽ സവാളയുടെ ചില്ലറവില കിലോയ്ക്ക് 62 രൂപ വരെ എത്തിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. വിലവർധനയ്ക്ക് പിന്നിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുപ്പ് തുടങ്ങിയവയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ആരോപിക്കുന്നത്. എന്നാൽ, വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിശ്ചയിച്ച വിൽപ്പന കേന്ദ്രങ്ങളും മൊബൈൽ വാനുകളും വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു. സർക്കാർ ഇടപെടലിലൂടെ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.
സവാള വില വർധനയ്ക്ക് പിന്നിൽ ഇടനിലക്കാരുടെ ഇടപെടലാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിക്കുന്നത്. കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സവാള ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴി സവാള കിലോയ്ക്ക് 35 രൂപയ്ക്ക് വിൽക്കും. ബഫർ സ്റ്റോക്കിൽനിന്ന് ഏകദേശം 800 ടൺ സവാള പ്രധാന നഗരങ്ങളിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ആവശ്യകത നിറവേറ്റാൻ രാജ്യത്ത് ആവശ്യമായ സവാളയുണ്ടെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, കർഷകർക്ക് ലഭിക്കുന്ന വിലയും വിപണിയിലെ ചില്ലറവിലയും തമ്മിലുള്ള വലിയ വ്യത്യാസം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)