കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ പതാക ഈ സൂപ്പര്‍താരത്തിന്റെ കൈയ്യില്‍ 

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ പതാക ഈ സൂപ്പര്‍താരത്തിന്റെ കൈയ്യില്‍ 

ലണ്ടന്‍: കായിക പ്രേമികള്‍ക്ക് ഇടവേളയ്ക്ക ശേഷം ആവേശം സമ്മാനിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ലണ്ടനില്‍ ദീപം തെളിയും ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. ഒളിംപ്യന്‍ പി.വി.സിന്ധുവാണ് ഇന്ത്യയുടെ പതാക വഹിക്കുക. നീരജ് ചോപ്ര പരിക്കേറ്റതിനാല്‍ ഗെയിംസില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 215 അംഗ സംഘമാണ് ഇന്ത്യക്കായി ഇറങ്ങുക. ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം. കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ താരങ്ങളോട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ മുന്നറിയിപ്പുണ്ട്. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ കൊവിഡ് പോസിറ്റീവായിരുന്നു. ഗെയിംസ് പ്രോട്ടോക്കോള്‍ അനുസരിച്ച് കൊവിഡ് നെഗറ്റീവായാല്‍ മാത്രമെ ഇരുവര്‍ക്കും ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാകു.