കെ പി ശശികലയെ ട്രോളി ടി സിദ്ദിഖ് എം എൽ എ
ദുർഗ്ഗാ ദാസിനെ പിന്തുണച്ച് ശശികല ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു
വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായിരുന്നു.
ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പെടെ എടുത്ത് പറഞ്ഞായിരുന്നു ശശികല രംഗത്തെത്തിയത്. ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളില്‍ ഒരാളായ ശിശുപാലിന്റെ മകനാണ് ദുര്‍ഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ശിശുപാല്‍ എന്നും കെ.പി. ശശികല പറഞ്ഞിരുന്നു
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ ഗള്‍ഫില്‍ പോകാനാവൂ എന്നുമായിരുന്നു ശശികലയുടെ ഭീഷണി. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്.
പാമ്പിന്റെ രേഖാച്ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ‘ഇതാണു ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്’ എന്ന് പറഞ്ഞാണ് ടി. സിദ്ദീഖ് ശശികലയെ ട്രോളിയത്.
ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്, ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ, പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ നമുക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ പറ്റൂ,’ ടി. സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.