സംസ്ഥാനങ്ങളിൽ ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കണം : സീതാറാം യെച്ചൂരി

Sep 17, 2022 - 03:51
0
സംസ്ഥാനങ്ങളിൽ ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കണം : സീതാറാം യെച്ചൂരി

 ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ മുൻ കൈ എടുക്കണമെന്ന് സിപിഐഎം സെക്രട്ടറി  സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. തമിഴ്നാട് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിച്ച് മുന്നണിയോ സഖ്യമോ ഉണ്ടാക്കാം. അത് സംസ്ഥാന തലങ്ങളിൽ ഉണ്ടാകണം. എന്നാൽ കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. 

ബിഹാറിൽ മഹാസഖ്യ സർക്കാർ അധികാരത്തിൽ വന്നത് പുതിയ മുന്നേറ്റമാണെന്നും സിപിഎമ്മും ആ മുന്നേറ്റത്തിൽ പങ്ക് ചേരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ  ജനാധിപത്യ-മതേതര പാർട്ടികളെയും ഐക്യപ്പെടുത്താനുള്ള നീക്കങ്ങൾക്കായി പ്രവർത്തിക്കാനാണ് പി ബി തീരുമാനമെന്നും ഇടത് പാർട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സാമ്പത്തിക വളർച്ച താഴോട്ടാണ്. കേന്ദ്ര സർക്കാർ സാമ്പത്തിക വളർച്ചയെ കുറിച്ച് നൽകുന്നത്  തെറ്റായ വിവരങ്ങളാണെന്ന് ആരോപിച്ച യെച്ചൂരി, വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് വർധിച്ചുവെന്നും കുറ്റപ്പെടുത്തി.  2021 ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് 15 ശതമാനം ഉയർന്നുവെന്ന് പിബി യോഗം വിലയിരുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User