ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു: എ.പി അബ്ദുള്ളക്കുട്ടി
സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണ് മോദിയെന്നും അബ്ദുല്ലകുട്ടി
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വെട്ടിലായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി.
ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന വിചിത്ര പ്രസ്താവനയായിരുന്നു അബ്ദുള്ളക്കുട്ടി നടത്തിയത്. ഇതോടെ അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ട്രോളന്‍മാരും ഏറ്റെടുത്തു.
സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’ എന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദീഖ് പരിഹസിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്നായിരുന്നു അബ്ദുള്ളക്കുട്ടി തുടര്‍ന്ന് പറഞ്ഞത്. നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായി ഇടപെടുന്ന പ്രധാനമന്ത്രിയാണെന്നും മുസ്‌ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.