പ്രധാന മന്ത്രിയാകാന്‍ യോഗി ; നിലപാട് പരസ്യമാക്കി അമിത് ഷാ

Aug 01, 2022 - 02:52
0
പ്രധാന മന്ത്രിയാകാന്‍ യോഗി ; നിലപാട് പരസ്യമാക്കി അമിത് ഷാ

പാറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗി ആദിത്യനാഥ് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. യോഗിയല്ല നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയായിരിക്കും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയെന്ന് അദ്ദേഹം പറഞ്ഞു. പാറ്റ്നയില്‍ ബിജെപി മോര്‍ച്ചകളുടെ രണ്ട് ദിവസത്തെ യോജിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ബീഹാറില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും. നരേന്ദ്രമോഡിയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അമിത് ഷാ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User