കാര്‍ ഒലിച്ചുപോയി; മൂന്ന് പേര്‍ മരിച്ചു

Aug 01, 2022 - 02:41
0
കാര്‍ ഒലിച്ചുപോയി; മൂന്ന് പേര്‍ മരിച്ചു



പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്. നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User