പണത്തിന് പകരം അരിയും ഗോതമ്പും; 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഗ്രെയിൻ എടിഎം’!
റേഷൻ കാർഡും വിരലടയാളവും ഉപയോഗിച്ച് ഏത് സമയത്തും അരിയും ഗോതമ്പും ലഭ്യമാക്കുന്ന ഗ്രെയിൻ എടിഎം ഛത്തീസ്ഗഡിൽ.
റായ്പ്പൂർ: പണം പിൻവലിക്കാൻ എടിഎമ്മിൽ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എടിഎമ്മിൽ നിന്ന് പണത്തിന് പകരം അരിയും ഗോതമ്പും കിട്ടിയാലോ? അത്തരമൊരു കൗതുകകരമായ സംവിധാനമാണ് ഛത്തീസ്ഗഡിൽ യാഥാർഥ്യമായിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഇനി റേഷൻ കടകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ എടിഎം മാതൃകയിൽ നേരിട്ട് ലഭിക്കും. ഇടവേളകളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എടിഎമ്മായതിനാൽ ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ എടിഎമ്മിൽ റേഷൻ കാർഡും ഫിംഗർപ്രിന്റും ഉപയോഗിച്ച്ഉപഭോക്താവിന്റെ വിവരങ്ങൾ മെഷീനിൽ രേഖപ്പെടുത്തിയ ശേഷം ധാന്യങ്ങളുടെ വിവരവും ആവശ്യമായ അളവും മെഷീനിൽ നൽകിയാൽ ഓട്ടോമാറ്റിക്കായി ലഭിക്കും. ഇതിനായി പ്രത്യേക ദിവസമോ സമയമോ കാത്തിരിക്കേണ്ടതില്ലെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.
ഒരു വനിതാ സ്വയംസഹായ സംഘത്തിലാണ് ഈ ഗ്രെയിൻ എടിഎം ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പുതിയ സംവിധാനത്തിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ തന്നെ എളുപ്പത്തിലും വേഗത്തിലും റേഷൻ ലഭ്യമാകും. അതേസമയം,സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത വിൽപ്പന, അളവിലെ ക്രമക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇതിലൂടെ തടയിടാനാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)