പരീക്ഷാ ക്രമക്കേട്: ഝാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികളുടെ വൻ പ്രതിഷേധ മാർച്ച്

ആയിരക്കണക്കിന് ഉദ്യോഗാർഥികൾ അണിനിരന്നു; CBI അന്വേഷണം വേണമെന്ന ആവശ്യം ശക്തം

Aug 10, 2026 - 13:36
Updated: 1 month ago
0
പരീക്ഷാ ക്രമക്കേട്: ഝാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികളുടെ വൻ പ്രതിഷേധ മാർച്ച്

റാഞ്ചി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഝാർഖണ്ഡിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ തിങ്കളാഴ്ച സംസ്ഥാന നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. JPSC, JSSC പരീക്ഷകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. 

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമസഭാ പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകളും അധിക പൊലീസ് സന്നാഹവും വിന്യസിച്ചു. നിയമസഭയ്ക്ക് ചുറ്റും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. 

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളും സർക്കാരും തമ്മിൽ നടന്ന ചർച്ചകൾ ഫലം കാണാതിരുന്നതോടെയാണ് നിയമസഭാ മാർച്ച് പ്രഖ്യാപിച്ചത്. CBI അന്വേഷണം വേണമെന്ന പ്രധാന ആവശ്യം അംഗീകരിക്കാത്തതാണ് പ്രതിഷേധം തുടരാൻ കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. 

അതേസമയം, വിദ്യാർഥികളുടെ ആവശ്യങ്ങളിൽ 98 ശതമാനവും സർക്കാർ അംഗീകരിച്ചുവെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ആവശ്യപ്പെട്ട 13 പരീക്ഷകളിൽ മൂന്നെണ്ണം മാത്രമാണ് റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User