ഇന്ധന പ്രതിസന്ധി; രണ്ട് ജില്ലകളില്‍ സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

Aug 01, 2022 - 03:14
Updated: 4 years ago
0
ഇന്ധന പ്രതിസന്ധി; രണ്ട് ജില്ലകളില്‍ സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ്  കെഎസ്ആര്‍ടിസി. ഇന്ധനം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്ന് പോകുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു. ദീര്‍ഘദൂര -അന്തര്‍ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസ് നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയാണ് കോഴിക്കോട്ടുള്ളത്. മാനന്തവാടി, കല്‍പ്പറ്റ, താമരശ്ശേരി ഡിപ്പോകളില്‍ ഡീസലില്ലെന്നും കോഴിക്കോട് നിന്ന് ഡീസല്‍ ലഭിക്കുമെന്നറിയിച്ചതനുസരിച്ചാണെത്തിയതെന്നും പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട് ഡിപ്പോയും ഡീസല്‍ പ്രതിസന്ധിയായതിനാല്‍ സര്‍വ്വീസ് മുടങ്ങിയേക്കും. സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന- ദീര്‍ഘദൂര യാത്രക്കാരും  ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User