ദേശീയ കൈത്തറി ദിനത്തിൽ 'ഗെറ്റ് റെഡി വിത്ത് മി' ചലഞ്ചുമായി പ്രധാനമന്ത്രി മോദി

ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലെ GRWM ട്രെൻഡിൽ പങ്കുചേരാനും കൈത്തറി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.

Aug 07, 2026 - 11:58
0
ദേശീയ കൈത്തറി ദിനത്തിൽ 'ഗെറ്റ് റെഡി വിത്ത് മി' ചലഞ്ചുമായി പ്രധാനമന്ത്രി മോദി

ഡൽഹി: ദേശീയ കൈത്തറി ദിനത്തിൽ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വീണ്ടും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച്ച രാത്രിയാണ് ഇൻസ്റ്റാഗ്രാമിൽ നരേന്ദ്ര മോദി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ദേശീയ കൈത്തറി ദിനം ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് തുല്യമായ ആവേശത്തോടെ ആഘോഷിച്ച് നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് സമൂഹ മാധ്യമത്തിലൂടെ നരേന്ദ്ര മോദി പങ്കുവെച്ചത്. 

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ 'ഗെറ്റ് റെഡി വിത്ത് മി' ചലഞ്ചിന്റെ ഭാഗമാകാനും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. ദേശീയ കൈത്തറി ദിനമായ ഓഗസ്റ്റ് 7-ന് കൈത്തറി വസ്ത്രങ്ങൾ ധരിച്ച് GRWM വീഡിയോകൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കണമെന്നാണ് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടത്.

കൈത്തറിയെ പ്രതീകാത്മകമായി മാത്രം കാണാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും  ഓരോ കൈത്തറി വസ്ത്രത്തിനും പിന്നിൽ ഒരു നെയ്ത്തുകാരന്റെ കഠിനാധ്വാനവും വൈദഗ്ധ്യവും സമർപ്പണവും ഒളിഞ്ഞിരിക്കുന്നുവെന്നും, കൈത്തറി ഉൽപ്പന്നങ്ങൾ വെറും ഫാഷൻ മാത്രമല്ല, രാജ്യത്തെ നെയ്ത്തുതൊഴിലാളികൾക്കുള്ള പിന്തുണയും 'വോക്കൽ ഫോർ ലോക്കൽ' ആശയത്തെ ശക്തിപ്പെടുത്തുന്ന മാർഗവുമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User