രാഹുലിന്റെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി ബിജെപി! ഖാർഗെ അപമാനത്തിൽ ഒടുവിൽ കേസെടുത്തു
ഖാർഗെ പങ്കെടുത്ത വേദി ബിജെപി നേതാക്കൾ ശുദ്ധീകരിച്ചെന്ന വിവാദത്തിൽ ദളിത് എംപിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു.
രാഹുൽ ഗാന്ധിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ മോദിക്കും കൂട്ടർക്കും വീണ്ടും മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്.. തങ്ങളുടെ പാർട്ടിയുടെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ജാതീയമായി അധിക്ഷേപിച്ചവരെ വെറുതെ വിടാൻ അനുവദിക്കില്ലെന്ന് അടുത്തിടെ രാഹുൽ വ്യക്തമാക്കിയിരുന്നു.. ഇക്കാര്യത്തിൽ കേസെടുക്കാൻ നിർദേശം നൽകാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയോടും ആഭ്യന്തരമന്ത്രിയായ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്തു.. എന്നാൽ ഇരുവരും കേട്ടഭാവം നടിച്ചില്ല.. ദളിത് വിഭാഗക്കാരനായ ഖാർഗയെ പോലെ രാജ്യം ആദരിക്കുന്ന ഒരു നേതാവിനോട് ബിജെപിയുടെ സമീപനം എന്തെന്ന് തുറന്ന് കാട്ടി ഈ സംഭവം.. എന്നാൽ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല.. അങ്ങനെ ഖാർഗെയുടെ പരിപാടി നടന്ന വേദി ശുദ്ധീകരിച്ച് അപമാനിച്ച ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ നടപടിയിൽ ഒടുവിൽ പൊലീസിന് കേസെടുക്കേണ്ടി വന്നിരിക്കുകയാണ്..
കഴിഞ്ഞദിവസം കോൺഗ്രസിലെ ദളിത് എംപിമാർ യോഗം ചേർന്ന് വിഷയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദം നൽകാൻ സമയം തേടിയിരുന്നു.. അതിന് പിന്നാലെ കേസെടുക്കാത്തെ ബിജെപി നിലപാടിനെതിരെ എന്നൊലൊന്ന് കാണമെന്ന നിലയിലായിരുന്നു ഇന്നലെ കോൺഗ്രസ് നേതാക്കളുടെ നീക്കം.. ഇന്നലെ ദില്ലിയെ ഞെട്ടിച്ച നീക്കമായിരുന്നു ഒരു ഡസനോളം വരുന്ന ദളിത് എംപിമാർ നടത്തിയത്.. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി കേസിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് എംപിമാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം അത് അംഗീകരിച്ചില്ല.. ഇതോടെ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനം നടത്തി.. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് നേതാക്കൾ കട്ടായം പറഞ്ഞു.. മതിയായ ഉദ്യോഗസ്ഥരില്ലെന്നും അതിനാൽ കേസെടുക്കാൻ തങ്ങൾക്ക് മൂന്ന് ദിവസം വേണമെന്നായിരുന്നു പൊലീസിന്റെ പരിഹാസ്യമായ നിലപാട്.. എന്നാൽ അവിടെ കുത്തിയിരുന്ന നേതാക്കൾ മൂന്നര മണിക്കൂറിനൊടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യിച്ച് അതിന്റെ കോപ്പിയും വാങ്ങിയാണ് മടങ്ങിയത്.. ദില്ലിയിലല്ല സംഭവം നടന്ന ഉത്തരാഖണ്ഡിൽ തന്നെ പൊലീസ് കേസെടുക്കാൻ ഒടുവിൽ തയ്യാറായി.. ഉത്തരാഖണ്ഡിൽ കേസെടുത്ത വിവരം പൊലീസ് അറിയിച്ചെങ്കിലും തെളിവ് ലഭിക്കാതെ പിൻമാറില്ലെന്നായിരുന്നു കോൺഗ്രസ് എംപിമാരുടെ നിലപാട്.. ഒടുവിൽ ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ കോപ്പിയും കൈയിൽ വാങ്ങിയാണ് നേതാക്കൾ മടങ്ങിയത്..
ഓഗസ്റ്റ് എട്ടിനാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ പങ്കെടുത്ത ചടങ്ങ് നടന്നത്.. ആ വേദി ബിജെപി നേതാക്കൾ ശുദ്ധീകരിച്ചത് പത്തിനും.. അതായത് സംഭവം നടന്ന് 29 ആം ദിനത്തിലാണ് വിഷയത്തിൽ കേസെടുക്കാൻ ഉത്തരാഖണ്ഡ് പൊലീസ് തയ്യാറായത്.. പട്ടികജാതി പട്ടികവർഗ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.. സംഭവത്തിൽ 80 ഓളം പരാതികളാണ് ഉത്തരാഖണ്ഡ് പൊലീസിന് ലഭിച്ചത്. എന്നാൽ, ഒന്നിൽ പോലും അനങ്ങാൻ ബിജെപി ഭരണത്തിൻ കീഴിലെ പൊലീസ് തയ്യാറായില്ല.. അതേസമയം ഈ വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഉത്തരാഖണ്ഡ് പൊലീസ് മടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.. ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ശുദ്ധീകരണ വിവാദത്തിൽ ആരോപണവിധേയരായി നിൽക്കുന്നത്.. അതുകൊണ്ട് തന്നെ അവരെ സംരക്ഷിക്കുന്ന നിലപാട് മാത്രമേ മോദിയും അമിത് ഷായും സ്വീകരിക്കു എന്നത് ഉറപ്പായിരുന്നു. ഒടുവിൽ കോൺഗ്രസിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ ബിജെപി സർക്കാരിന് മുട്ട്കുത്തേണ്ട് വന്ന കാഴ്ചയാണ് ഇന്നലെ രാജ്യം കണ്ടത്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)