കൊല്ലങ്കാനയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ജ്വാല വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു

Aug 16, 2026 - 13:57
0
കൊല്ലങ്കാനയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

കാസർഗോഡ് : കൊല്ലങ്കാനയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കൊല്ലങ്കാനയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജ്വാല വായനശാല കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും എക്സ് സർവീസ്മെൻ കോൺഗ്രസ് ജില്ലാ ചെയർമാനുമായ എം. രാജീവൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു കെ. വിജയ് അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വായനയുടെയും അറിവിന്റെയും പ്രാധാന്യം സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വായനശാലകൾ പുസ്തകവായനയ്ക്കുള്ള ഇടം മാത്രമല്ലെന്നും കുട്ടികളുടെയും യുവാക്കളുടെയും ചിന്താശേഷി, സർഗാത്മകത, സാമൂഹിക ബോധം എന്നിവ വളർത്തുന്ന പൊതുവേദികളാണെന്നും എം. രാജീവൻ നമ്പ്യാർ പറഞ്ഞു.

ബ്ലോക്ക് മെമ്പർ ഖാദർ മാന്യ, സി.ഡി.എസ് ചെയർപേഴ്സൺ സുമ എ, ജ്വാല ചെയർമാൻ സന്തോഷ് ക്രസ്റ്റ, സ്റ്റാനി ലോബോ, സുമിത്രൻ പി.പി, വിൻസെന്റ് റോഡ്രിഗസ്, അബുബക്കർ പട്ള, ഷഹീദ് അറന്തോട്, അസീസ് കൊല്ലങ്കാന, രേവതി സി, യൂജിൻ രവി കുമാർ, സ്റ്റാനി, ജോർജ്, ഷിജിത ബന്നൂർ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനമാകുമെന്നും പഠനത്തോടും വായനയോടും കൂടുതൽ താൽപര്യം വളർത്തുമെന്നും സംഘാടകർ പറഞ്ഞു. അറിവും ഉത്തരവാദിത്വബോധവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ജ്വാല വായനശാലയുടെ നേതൃത്വത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User