ഗൂഗിൾ പേ ഇല്ല; എന്നാ പിടിച്ചോ! കണ്ടക്ടറുടെ മൂക്കിൽ നിന്ന് ചോര

ഗൂഗിൾ പേ സൗകര്യമില്ലാത്തതിനെ ചൊല്ലിയ തർക്കം ആക്രമണത്തിൽ കലാശിച്ചു; പാനൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Aug 16, 2026 - 12:37
0
ഗൂഗിൾ പേ ഇല്ല; എന്നാ പിടിച്ചോ! കണ്ടക്ടറുടെ മൂക്കിൽ നിന്ന് ചോര

കണ്ണൂർ: ബസിൽ ഗൂഗിൾ പേ സൗകര്യമില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു. പാനൂർ സ്വദേശിയായ യുവാവിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ്–പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൺസ്റ്റാർ’ ബസിലാണ് സംഭവം. പൂക്കോട് വെച്ച് ഗൂഗിൾ പേ സൗകര്യമില്ലെന്ന് കണ്ടക്ടർ രാഘവൻ അറിയിച്ചതോടെയാണ് യാത്രക്കാരൻ അക്രമാസക്തനായത്. തുടർന്ന് കണ്ടക്ടറുടെ മുഖത്ത് ഇടിക്കുകയായിരുന്നു.

മർദനത്തിൽ മൂക്കിന് ഗുരുതരമായി പരുക്കേറ്റ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടറെ രക്ഷിക്കാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചതായും പോലീസ് പറഞ്ഞു.

യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User