കോളേജ് യൂണിയൻ ഭാരവാഹികളെ അനുമോദിച്ചു
കാസർകോട് ഗവ. കോളേജ് യൂണിയനിൽ വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നാസിം സി.കെ., ജിഷ്ണു നായർ, മുഹമ്മദ് മഷൂദ് കെ.എം. എന്നിവരെ കോൺഗ്രസ് ചെമ്മനാട് രണ്ടാം വാർഡ് കമ്മിറ്റി ആദരിച്ചു.
കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽനിന്ന് വിവിധ കോളേജ് യൂണിയൻ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്മനാട് രണ്ടാം വാർഡ് കമ്മിറ്റി അനുമോദിച്ചു.
കാസർകോട് ഗവ. കോളേജ് യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നാസിം സി.കെ. (എം.എസ്.എഫ്), സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജിഷ്ണു നായർ (കെ.എസ്.യു), സൈനബ് മെമ്മോറിയൽ കോളേജ് യു.യു.സി മുഹമ്മദ് മഷൂദ് കെ.എം. എന്നിവരെയാണ് അനുമോദിച്ചത്.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൽ അധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.
പഞ്ചായത്ത് മെമ്പർ ഷാഹിദ മൻസൂർ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സി.എം. മുഹമ്മദ് മുസ്തഫ, കോൺഗ്രസ് നേതാക്കളായ അഡ്വ. ഉണ്ണികൃഷ്ണൻ, അനീസ പാലോത്ത്, സജിത രാമകൃഷ്ണൻ, ശംസുദ്ദീൻ, മധുസൂദനൻ നമ്പ്യാർ, ഫസ്‌ലു റഹ്‌മാൻ പാലോത്ത്, ഷാഫി പാലോത്ത്, പ്രദീപ് ചന്ദ്രൻ, മധുസൂദനൻ നായർ, ലീഗ് നേതാക്കളായ സാജു സി.എച്ച്., ഹമീദ് സീസൺ, നൗഷാദ് ആലിച്ചേരി തുടങ്ങിയവർ ആശംസകൾ നേർന്നു.
വാർഡ് പ്രസിഡന്റ് രത്‌നാകരൻ നമ്പ്യാർ സ്വാഗതവും ബൂത്ത് പ്രസിഡന്റ് കരുണാകരൻ നമ്പ്യാർ നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)