എൻഎസ്എസും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ മഞ്ഞുരുകി; പരസ്പരം നടത്തിയ പരാമർശങ്ങൾ മറന്നെന്ന് സുകുമാരൻ നായർ

ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചു; പരാമർശങ്ങൾ നടത്തിയ സാഹചര്യം സതീശൻ വിശദീകരിച്ചു, എല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

Nov 13, 2026 - 10:51
0
എൻഎസ്എസും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ മഞ്ഞുരുകി; പരസ്പരം നടത്തിയ പരാമർശങ്ങൾ മറന്നെന്ന് സുകുമാരൻ നായർ

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനും എൻഎസ്എസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ അവസാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്ന തർക്കത്തിൽ മഞ്ഞുരുകിയെന്നും പരസ്പരം നടത്തിയ പരാമർശങ്ങളെല്ലാം മറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണത്തിന് മറുപടി ലഭിച്ചു. മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

വി.ഡി. സതീശൻ നേരത്തെ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെട്ടതായും എന്നാൽ അതിന് കുറച്ച് വൈകിപ്പോയെന്നും സുകുമാരൻ നായർ പറഞ്ഞു.

പരസ്പരം സംസാരിച്ച് എല്ലാ കാര്യങ്ങളും അവസാനിപ്പിച്ചു. ഇനി പഴയ പരാമർശങ്ങളുടെ പേരിൽ തർക്കങ്ങളില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയതോടെ എൻഎസ്എസും മുഖ്യമന്ത്രിയും തമ്മിലുണ്ടായിരുന്ന അകൽച്ചയ്ക്കാണ് വിരാമമായിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User