രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

26​-ാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്കം.​ ​ച​ല​ച്ചി​ത്രാ​സ്വാ​ദ​ർ​ക്ക് ​ഇ​നി​ 8​ ​ദി​വ​സ​ത്തെ​ ​ഉ​ത്സ​വ​കാ​ലം.​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ 2022​ ​നെ​ ​പ​ഴ​യ​ ​പ്രൗ​ഢി​യോ​ടെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രം​ ​ഒ​രു​ ​മാ​സം​ ​മു​മ്പെ​ത​ന്നെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​മ​ങ്ങി​യ​ ​മേ​ള​യെ​ ​വീ​ണ്ടും​ ​ഉ​ണ​ർ​ത്താ​നാ​യി​ ​മി​ക​ച്ച​ ​നി​ല​വാ​ര​മു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​ത്ത​വ​ണ​ ​പ്രേ​ക്ഷ​ക​രെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​ഡെ​ലി​ഗേ​റ്റു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ഐ.​എ​ഫ്.​എഫ്.കെ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഏ​ഴ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 173​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ 10​ ​തി​യേ​റ്റ​റു​ക​ളി​ലാ​യി​ 15​ ​സ്‌​ക്രീ​നു​ക​ളി​ലാ​ണ് ​പ്ര​ദ​ർ​ശ​നം.​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​വി​ഭാ​ഗം,​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ലോ​ക​സി​നി​മ​ ​വി​ഭാ​ഗം,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​നൗ,​ ​മ​ല​യാ​ള​ ​സി​നി​മ​ ​ടു​ഡേ,​ ​ജൂ​റി​ ​ഫി​ലിം​സ്,​ ​ഫ്രെ​യി​മിം​ഗ് ​കോ​ൺ​ഫ്ളി​ക്ട്,​ ​ക്രി​ട്ടി​ക്സ് ​ചോ​യ്സ് ​തു​ട​ങ്ങി​ ​ഏ​ഴ് ​പാ​ക്കേ​ജു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​മേ​ള​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.