അഭിനയത്തിൽ മാത്രമല്ല ആക്ഷനിലും മരണമാസ് പെർഫോമൻസുമായി മമ്മൂക്ക;
മമ്മൂട്ടി മൈക്കിളായി തകർത്താടിയ ഭീഷ്‌മപർവത്തിന്റെ പുത്തൻ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചടുലതയേറിയ ആക്ഷൻ രംഗം കട്ട് പറഞ്ഞതിന് പിന്നാലെ മെഗാസ്‌റ്റാറിന്റെ അഭിനയത്തികവ് കണ്ട് കൈയടിക്കുന്ന സംവിധായകനെയും പിന്നണി പ്രവർത്തകരെയുമാണ് വീഡിയോയിൽ കാണാനാകുക. ഒപ്പം ആക്ഷൻ രംഗത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമുണ്ട്. 3 മിനുട്ടിലേറെയുളള വീഡിയോ മണിക്കൂറുകൾക്കകം കണ്ടത് മൂന്ന് ലക്ഷത്തിലേറെപേരാണ്.
മുൻപ് ചിത്രത്തിന്റെ ഡിലീറ്റ് സീനും റിലീസായിരുന്നു. ബോക്‌സോഫിസ് ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നെടുമുടി വേണു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, സുദീപ് നായർ, കെപിഎസി ലളിത, ലെന, നദിയ മൊയ്‌തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.