വിജയ് ബാബു ‘അമ്മ’ യോഗത്തില്‍ എത്തി

Jun 26, 2022 - 03:38
0
വിജയ് ബാബു ‘അമ്മ’ യോഗത്തില്‍ എത്തി

  നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട നടനും നിര്‍മാതാവുമായി വിജയ് ബാബു ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കാനെത്തി. കൊച്ചിയിലാണ് താരസംഘടനയായ അമ്മയുടെ ഇരുപത്തിയെട്ടാമത് ജനറല്‍ബോഡി യോഗം നടക്കുന്നത്.

രാവിലെ പത്തര മുതലാണ് യോഗം. സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തില്‍ ചര്‍ച്ച ആകും. ഈ സാഹചര്യത്തിലാണ് വിജയ് ബാബു നേരിട്ട് യോഗത്തിനെത്തിയത്.

 വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മൂന്ന് വനിത അംഗങ്ങള്‍ ഐ.സി.സിയില്‍ നിന്ന് രാജി വെച്ചിരുന്നു. നിലവില്‍ ഐ.സികമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. സംഘടനയില്‍ നിന്നും രാജി വെച്ച ഹരീഷ് പേരടിയുടെ നിലപാടും യോഗം ചര്‍ച്ച ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User