മുഖ്യമന്ത്രി രാജ്യദ്രോഹം ചെയ്തു; വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്‌ന സുരേഷ് 

Aug 01, 2022 - 04:25
0
മുഖ്യമന്ത്രി രാജ്യദ്രോഹം ചെയ്തു; വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്‌ന സുരേഷ് 

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണെന്നാണ് സ്വപ്ന സുരേഷ് പറയുന്നു. ഇരുവരുടേയും നിര്‍ദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തി താന്‍ ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു. കോഴിക്കോടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൌസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിര്‍ദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച്  ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനത്തിന് എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു.  

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User