ഡൽഹിയിൽ ഇറങ്ങിയ ഉടൻ നടപടി; അഭിജിത് ദീപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്തു
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ പ്രതിഷേധത്തിനിടെ സി.പി.എം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ തുടങ്ങിയവരെയും അഭിജിത് ദീപ്‌കെയെയും ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുകയാണ്. ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാജ്യ തലസ്ഥാനത്തെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നടപടി.
അതേസമയം, കേരള ഹൗസിന് മുന്നിൽ മാർച്ച് നടത്താനുള്ള നീക്കത്തിനിടെ സി.പി.എം. നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എന്നിവരെയാണ് പോളിസി എകസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേരള ഹൗസിനുള്ളിലേക്ക് മടങ്ങണമെന്നാണ് നേതാക്കൾക്ക് പോലീസ് നൽകിയ നിർദേശമെന്നാണ് വിവരം. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തേ, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 7.45ഓടെ ഗുരുഗ്രാമിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സംഭവം. ധ്രുവിന്റെ അമ്മ വാതിൽ തുറന്നതോടെ വീട്ടിനുള്ളിലേക്ക് പ്രവേശിച്ച പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനുമുമ്പ് അർധരാത്രിയോടെ അൻപതോളം പൊലീസുകാർ വീടിന് മുന്നിൽ നിലയുറപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)