ജോലിയേക്കാൾ ജിമ്മിന് മുൻഗണനയോ? ഇന്റേണിന്റെ മറുപടിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച
രാവിലെ 9 മണിക്ക് കോടതിയിലെത്താൻ ആവശ്യപ്പെട്ടപ്പോൾ ജിമ്മിൽ പോകേണ്ടതിനാൽ വരാനാകില്ലെന്ന ഇന്റേണിന്റെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ പുതിയ തൊഴിൽസംസ്‌കാര ചർച്ചയ്ക്ക് വഴിവെച്ചത്.
രാവിലെ ഒൻപത് മണിക്ക് കോടതിയിലെത്തണമെന്ന് സീനിയർ അഭിഭാഷകൻ പറഞ്ഞതിനെ തുടർന്ന് ആ സമയത്ത് ജിമ്മുള്ളതിനാൽ വരാൻ സാധിക്കില്ലായെന്ന ഇന്റേണിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഡൽഹിയിലെ ഒരു അഭിഭാഷക തനിക്കുണ്ടായ അനുഭവം എക്‌സിൽ പങ്കുവെയ്ക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി കോടതിയിലെത്താൻ ആവശ്യപ്പെട്ടപ്പോൾ ഇന്റേൺ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഒരുതവണത്തേക്ക് വരാമെന്ന് സമ്മതിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഭവം വൈറലായി. പല ഭാഗങ്ങളിൽ നിന്നായി നിരവധി അഭിപ്രായങ്ങളാണ് ഉയർന്നത്. പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാടെങ്കിൽ ജോലി സമയത്തിന് പുറത്തുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ജീവനക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മറ്റൊരു വിഭാഗം അവകാശപ്പെടുന്നത്.
അതേസമയം, ഇന്റേണിന് കൃത്യമായ പ്രതിഫലം നൽകുന്നുണ്ടെന്നും, മറുപടി നൽകിയ രീതിയിലെ അനാദരവ് കൊണ്ടാണ് താൻ വിഷയം പങ്കുവെച്ചതെന്നും അഭിഭാഷക പിന്നീട് വ്യക്തമാക്കി.ഇതോടെ ജോലി സമയവും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തി എവിടെയാകണം എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)