എസ്.എഫ്.ഐ തകർത്ത കോടിയേരിയുടെ ഫ്ലക്സിന് പകരം ഫ്ലക്സുമായി യൂത്ത് കോൺഗ്രസ്സ്

പ്രായശ്ചിത്തം ചെയ്ത് അതേ സ്ഥലത്ത് പകരം ഫ്ലക്സുമായി എസ്.എഫ്.ഐയും

Oct 02, 2026 - 06:31
0
എസ്.എഫ്.ഐ തകർത്ത കോടിയേരിയുടെ ഫ്ലക്സിന് പകരം ഫ്ലക്സുമായി  യൂത്ത് കോൺഗ്രസ്സ്

കൊല്ലം: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ഫ്ലക്സിന് പിന്നാലെ കൊല്ലത്ത് അതേ സ്ഥലത്ത് പുതിയ ഫ്ലക്സുകൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസും എസ്.എഫ്.ഐയും.

എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ഫ്ലക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനഃസ്ഥാപിച്ചുവെന്ന അടിക്കുറിപ്പോടെയാണ് യൂത്ത് കോൺഗ്രസ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്.

അതേസമയം, പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെട്ട ഫ്ലക്സിന് പകരമായി എസ്.എഫ്.ഐ പ്രവർത്തകരും അതേ സ്ഥലത്ത് പുതിയ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. എസ്.എഫ്.ഐയുടെ പേരിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്.

ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു ഫ്ലക്സ് കൂടി ഇവിടെ സ്ഥാപിച്ചത്. ഇതോടെ ഒരേ സ്ഥലത്ത് എസ്.എഫ്.ഐയും യൂത്ത് കോൺഗ്രസും സ്ഥാപിച്ച ഫ്ലക്സുകൾ ശ്രദ്ധ നേടുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User