കരിമ്പത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം: ആറ് പേർ റിമാൻഡിൽ

കരിമ്പം സർ സയ്യിദ് കോളേജ് ജംഗ്ഷന് സമീപം മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് ആക്രമണം; കാറിന്റെ ഫ്ലാഗ് പോസ്റ്റ് തകർത്തതായും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കേടുപാടുകൾ വരുത്തിയതായും കേസ്

Oct 02, 2026 - 05:30
0
കരിമ്പത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം: ആറ് പേർ റിമാൻഡിൽ

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സർ സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം.

മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ് (30), മോറാഴയിലെ കെ.എം.അതുല്‍രാജ് (25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി സിദ്ധാര്‍ത്ഥ് (23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍ (27), മോറാഴയിലെ കേളോത്ത് വീട്ടില്‍ കെ.രമിത്ത് (32) എന്നിവര്‍ക്കെതിരെയാണ് കേസ്

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സൂ സഫാരി പാർക്ക് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ അക്രമമുണ്ടായത്. കേരള സ്റ്റേറ്റ് 154, KL 01 CB 8378 നമ്പർ കാറിന്റെ മുൻഭാഗത്തുണ്ടായിരുന്ന ഏകദേശം 2,000 രൂപ വിലവരുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച ഫ്ലാഗ് പോസ്റ്റ് അടിച്ചുതകർത്തതായാണ് കേസ്.

ഏകദേശം 14 എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. സംഭവത്തിൽ ആറ് പേർക്കെതിരെ പി.ഡി.പി. ആക്ട് പ്രകാരം കേസെടുത്തതായാണ് വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുൻകരുതലായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും പിന്നീട് കേസെടുത്തു. മൊറാഴ സെൻട്രലിലെ സി.പി. മുഹാസ് (35), ബക്കളം കാനൂലിലെ ശ്രീലകം വീട്ടിൽ പി. അമൽ പ്രേം (21) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ന് തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസൺ അറസ്റ്റ് ചെയ്തത്.

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User