നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തകർന്നു: 5 പേർക്ക് പരുക്ക്

Aug 22, 2026 - 21:08
Updated: 1 hour ago
0
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തകർന്നു: 5 പേർക്ക് പരുക്ക്
കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നെ​ല്ലി​മ​റ്റ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തപ്പോൾ

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചുതകർത്തു. രാവിലെയുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഗുരുവായൂർ സ്വദേശികളായ അഞ്ചുപേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ആരുടെയും പരുക്ക് ഗുരുതരമല്ല.

ശക്തമായ ഇടയിൽ തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾ മീറ്ററുകൾ അകലെയുള്ള വീടിന്റെ പോർച്ചിലും സിറ്റൗട്ടിലും വരെ ചിതറിത്തെറിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. ദേശീയപാതയിലെ ഈ ഭാഗത്തുള്ള കൊടുംവളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് ഇവിടെ തുടർച്ചയായി വാഹനാപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടസാധ്യത ഒഴിവാക്കാൻ കൊടുംവളവ് നിവർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User