മന്ത്രിയെ ആക്രമിക്കാൻ പലയിടത്തും ശ്രമം; ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം, സുരക്ഷ ശക്തമാക്കി
മന്ത്രി ഒ.ജെ. ജനീഷിനെതിരെ പയ്യന്നൂർ, നീലേശ്വരം എന്നിവിടങ്ങളിൽ ആക്രമണശ്രമം. തളിപ്പറമ്പ് കുപ്പത്ത് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം; സുരക്ഷ ശക്തമാക്കി.
കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കണ്ണൂർ കാസർഗോഡ് ജില്ലകളലെ വിവിധയിടങ്ങളിൽ പ്രതിഷേധവും ആക്രമണശ്രമവും. പയ്യന്നൂർ, നീലേശ്വരം, തളിപ്പറമ്പ് കുപ്പം എന്നിവിടങ്ങളിലാണ് മന്ത്രിയെ ലക്ഷ്യമിട്ട് പ്രതിഷേധം ഉണ്ടായത്.
തളിപ്പറമ്പ് കുപ്പത്ത് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.
പയ്യന്നൂരിലും നീലേശ്വരത്തും മന്ത്രിയെ ആക്രമിക്കാൻ ശ്രമം ഉണ്ടായതായാണ് വിവരം. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ സുരക്ഷ പൊലീസ് ശക്തമാക്കി. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പൊലീസിനെ വിന്യസിക്കും. മന്ത്രിയുടെ ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുപരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാനും യാത്രകളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും വിവിധയിടങ്ങളിലെ ആക്രമണശ്രമങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)