എൽ.പി റാങ്ക് ലിസ്റ്റ് സമരം രാഷ്ട്രീയ ആയുധമാക്കി സി.പി.എം; അഞ്ച് നിർദേശങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഒഴിവുകളില്ലാത്ത തസ്തികയിൽ എല്ലാവർക്കും ജോലി നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നും വിമർശനം.

Nov 12, 2026 - 14:58
0
എൽ.പി റാങ്ക് ലിസ്റ്റ് സമരം രാഷ്ട്രീയ ആയുധമാക്കി സി.പി.എം; അഞ്ച് നിർദേശങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

എൽ.പി. സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്നിലെ സാഹചര്യം ജനങ്ങൾ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒഴിവുകളില്ലാത്ത തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി വലിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വീഡി സതീശൻ പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് എൽ.പി. സ്കൂൾ അധ്യാപക തസ്തികയിലേക്ക് ഒഴിവുകളില്ലാതിരിക്കെ പി.എസ്.സി പരീക്ഷ നടത്തി വലിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവുകളില്ലാത്തതിനാൽ പട്ടികയിലുള്ളവർക്ക് മുഴുവൻ നിയമനം നൽകാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല. ഇപ്പോൾ പുതിയ സർക്കാർ അധിക തസ്തികകൾ സൃഷ്ടിച്ച് റാങ്ക് പട്ടികയിലെ എല്ലാവർക്കും ജോലി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യമെന്നും സതീശൻ വിശദീകരിച്ചു.

വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എട്ടു തവണയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടു തവണയും സമരക്കാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് നിർദേശങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ വിദ്യാർഥി-അധ്യാപക അനുപാതം 1:30 എന്നതിൽനിന്ന് ഉടൻ 1:25 ആക്കി മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ പ്രധാന തടസ്സമായി ഉന്നയിക്കുന്നത്. പ്രായോഗികമല്ലാത്ത ഈ ആവശ്യത്തിന് സർക്കാർ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.

പത്ത് വർഷം പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയ സി.പി.എം ഇപ്പോൾ റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം ഇരട്ടത്താപ്പുകൾ കേരളത്തിൽ ഇനി വിലപ്പോകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User