‘ഗാന്ധിജിയുടെ പാത സഹനത്തിന്റെയും മാനവസ്നേഹത്തിന്റെയും’; വർഗീയ രാഷ്ട്രീയത്തിനെതിരെ പി.കെ. ഫൈസൽ

ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കാൻ ശ്രമിക്കുന്നവർ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന കാലം വിദൂരമല്ലെന്ന് ഡിസിസി പ്രസിഡന്റ്

Oct 02, 2026 - 17:42
0
‘ഗാന്ധിജിയുടെ പാത സഹനത്തിന്റെയും മാനവസ്നേഹത്തിന്റെയും’; വർഗീയ രാഷ്ട്രീയത്തിനെതിരെ പി.കെ. ഫൈസൽ

കാസർകോട്: പോരാട്ടവീര്യത്തോടൊപ്പം സഹനത്തിന്റെയും കാരുണ്യത്തിന്റെയും മാനവസ്നേഹത്തിന്റെയും ത്യാഗപൂർണ്ണമായ വഴികളിലൂടെ മഹാത്മാഗാന്ധി മഹത്തായ പാത വെട്ടിത്തെളിച്ചതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ലോകത്തിന്റെ ഇതിഹാസമാക്കി മാറ്റിയതെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി ഗാന്ധിജി നടത്തിയ ആത്മസമർപ്പണം രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക അധ്യായമാണെന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാന മൂല്യങ്ങളെ ഇന്ത്യൻ ഭരണഘടനയുടെ അമൂല്യ സമ്പത്താക്കി മാറ്റുന്നതിലും ഗാന്ധിജിയുടെ ആശയങ്ങൾ നിർണായകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യവും സമഗ്രവുമായ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ ശക്തമായ ജനാധിപത്യ ഭരണസംവിധാനമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. രാജ്യത്തിനായി ത്യാഗം സഹിച്ച ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ ചരിത്രം മറന്നുകൊണ്ട് ജനാധിപത്യത്തെയും മതേതരത്വത്തെയും ദുർബലപ്പെടുത്തുന്ന രാഷ്ട്രീയത്തിലൂടെ വർഗീയ താൽപര്യങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവർ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് സ്വയം വലിച്ചെറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും പി.കെ. ഫൈസൽ മുന്നറിയിപ്പ് നൽകി.

മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. സോമശേഖര ഷേണി, വി.ആർ. വിദ്യാസാഗർ, കെ.പി. പ്രകാശൻ, കെ. ഖാലിദ്, ഡോ. കെ.വി. ശശിധരൻ, കെ. ബലരാമൻ നമ്പ്യാർ, കെ. ലക്ഷ്മണ പ്രഭു, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, ലോകനാഥ് ഷെട്ടി, വി. ഗോപി, അഡ്വ. ഷാജിദ് കമ്മാടം, എ. അബ്ദുൽ റസാഖ് ചെർക്കള, മഹമൂദ് വട്ടയക്കാട്, യു. വേലായുധൻ, ശ്യാം പ്രസാദ് മാന്യ, സി. അശോകൻ മാസ്റ്റർ, രാജേഷ് നായിക്, മനോജ് തോമസ്, അർജുനൻ തായലങ്ങാടി, എ. ഷാഹുൽ ഹമീദ്, കമലാക്ഷ സുവർണ്ണ, ഉഷ അർജുനൻ, ബി.എ. ഇസ്മയിൽ, എ. പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User