ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; യൂത്ത് ലീഗ്–എംഎസ്എഫ് നേതാക്കളും അറസ്റ്റിൽ

ഷിബു മീരാനും പി.വി. അഹമ്മദ് സാജുവും ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ; ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികളും ഹരിയാനയിലെ പ്രവർത്തകരും കസ്റ്റഡിയിൽ

Oct 02, 2026 - 21:14
0
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; യൂത്ത് ലീഗ്–എംഎസ്എഫ് നേതാക്കളും അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് ലീഗ്–എംഎസ്എഫ് ദേശീയ നേതാക്കളടക്കം നിരവധി പേർ അറസ്റ്റിൽ. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാനും എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജുവും ഉൾപ്പെടെയുള്ളവരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

യൂത്ത് ലീഗ് ദേശീയ നേതാക്കളായ സാജിദ് നടുവണ്ണൂർ, അബ്ദുൾ അസീസ്, മുഹമ്മദ് ഗനീം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതായി സംഘടനാ നേതൃത്വം അറിയിച്ചു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളും ഹരിയാനയിൽ നിന്നെത്തിയ പ്രവർത്തകരും കസ്റ്റഡിയിലുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

യൂത്ത് ലീഗ് യു.പി. പ്രസിഡന്റ് അസ്സറുദ്ദീൻ ചൗദരിയെ വീട്ടുതടങ്കലിലാക്കിയതായും സംഘടന ആരോപിച്ചു.

പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും യൂത്ത് ലീഗ്–എംഎസ്എഫ് ദേശീയ കമ്മിറ്റികൾ ആരോപിച്ചു. ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം തടയുന്നതിനുള്ള നടപടികളിലും പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കാൻ യൂത്ത് ലീഗ്–എംഎസ്എഫ് ദേശീയ കമ്മിറ്റികൾ ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലും തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User