RailOne ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് ഇനി വേണ്ട; യഥാർഥ ഡിജിറ്റൽ ടിക്കറ്റ് തന്നെ കാണിക്കണം
സ്‌ക്രീൻഷോട്ട്, ഫോട്ടോ, PDF പകർപ്പുകൾ അംഗീകരിക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈൽ ഫോണിലെ ആപ്പ് തുറന്ന് കാണിക്കണം
ന്യൂഡൽഹി: റെയിൽവേയുടെ RailOne ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ഡിജിറ്റൽ ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ട് ഇനി യാത്രാ രേഖയായി ഉപയോഗിക്കാനാകില്ല. ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈൽ ഫോണിലെ RailOne ആപ്പിൽ യഥാർഥ ഡിജിറ്റൽ ടിക്കറ്റ് തന്നെ കാണിക്കണം.
ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് മറ്റൊരാൾക്ക് കൈമാറുന്നതും വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ടിക്കറ്റിന്റെ ചിത്രം പങ്കിടുന്നതും അംഗീകരിക്കില്ല. PDF, ഫോട്ടോ തുടങ്ങിയ പകർപ്പുകളും സാധുവായ യാത്രാ രേഖയായി പരിഗണിക്കില്ല.
ടിക്കറ്റ് പരിശോധിക്കുന്ന സമയത്ത് RailOne ആപ്പിൽ ടിക്കറ്റ് തുറന്ന് കാണിക്കാൻ കഴിയുന്ന തരത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ യാത്രക്കാരന്റെ കൈവശം ഉണ്ടായിരിക്കണം. ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗവും വ്യാജ ടിക്കറ്റുകളും തടയുന്നതിന്റെ ഭാഗമായാണ് നടപടി.

അൺറിസർവ്ഡ് ഡിജിറ്റൽ ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് തന്നെ ബുക്ക് ചെയ്യണമെന്നും റെയിൽവേ നിർദേശിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)