സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തായിഫ്–റാനിയ റോഡിൽ അപകടം; അവധിദിനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം

Oct 03, 2026 - 09:07
0
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു, കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. 

തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ്, ഹെപ്‌സിബ ദേവമണി എന്നിവരും അപകടത്തിൽ മരിച്ചു. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന സൗദി പൗരനായ ഡ്രൈവറും മരിച്ചു. 

തായിഫ് ഗവർണറേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന നാല് നഴ്‌സുമാർ വെള്ളിയാഴ്ച അവധിദിനത്തിൽ ഷോപ്പിങ്ങിനായി റാനിയയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User