തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തു

രാഹുൽ വെച്ചിയോട്ടിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാട്ടർ സപ്ലൈ വാഹനങ്ങളാണ് തകർത്തത്; ഡിവൈഎഫ്‌ഐക്ക് പങ്കുണ്ടെന്ന് യൂത്ത് കോൺഗ്രസ്

Oct 03, 2026 - 09:41
0
തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തു

കണ്ണൂർ: സിപിഐഎം–കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ വീട്ടിൽ നിർത്തിയിരുന്ന രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തു. തൃച്ചംബരത്തെ വീട്ടിൽ നിർത്തിയിരുന്ന വാട്ടർ സപ്ലൈ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

അക്രമികൾ വാഹനങ്ങളുടെ ചില്ലുകൾ ഉൾപ്പെടെ അടിച്ചുതകർത്തു. സംഭവത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി രാഹുൽ വെച്ചിയോട്ട് പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പോലും തകർക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

തളിപ്പറമ്പിലെ രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User