‘പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും’; വി. ജോയിയുടെ ഭീഷണിക്ക് പിന്നാലെ കന്റോൺമെന്റ് ഇൻസ്പെക്ടറുടെ വീടിന് പൊലീസ് സുരക്ഷ

എസ്എഫ്ഐ നേതാക്കളും പൊലീസുകാരെ തെരുവിൽ നേരിടുമെന്ന് പ്രതികരിച്ചു

Oct 02, 2026 - 11:06
0
‘പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും’; വി. ജോയിയുടെ ഭീഷണിക്ക് പിന്നാലെ കന്റോൺമെന്റ് ഇൻസ്പെക്ടറുടെ വീടിന് പൊലീസ് സുരക്ഷ

‘പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും’; വി. ജോയിയുടെ ഭീഷണിക്ക് പിന്നാലെ കന്റോൺമെന്റ് ഇൻസ്പെക്ടറുടെ വീടിന് 

തിരുവനന്തപുരം: കന്റോൺമെന്റ് എസ്.ഐ ഗോകുലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ ഭീഷണിസ്വരത്തിൽ പ്രതികരിച്ചതിന് പിന്നാലെ കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

വ്യാഴാഴ്ച വൈകിട്ട് സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ജയചന്ദ്രനോട് വി. ജോയ് എസ്.ഐക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം ഇവിടെ നടക്കും’ എന്നായിരുന്നു വി. ജോയിയുടെ പരാമർശം.

എസ്എഫ്ഐ പ്രവർത്തകരെ കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ഭീഷണി പരാമർശങ്ങൾക്കു പിന്നാലെ എസ്എഫ്ഐ സംസ്ഥാന നേതാക്കളും പൊലീസുകാരെ തെരുവിൽ നേരിടുമെന്ന് പ്രതികരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ മൈലാടിയിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാമർശങ്ങളും എസ്എഫ്ഐ നേതാക്കളുടെ പ്രതികരണങ്ങളും ശക്തമായ ചർച്ചയായിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമോയെന്നതും ശ്രദ്ധേയമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User