നവജാത ശിശുക്കൾക്ക് 'വിജയ് മാമന്റെ' വക സ്വർണ്ണമോതിരം സമ്മാനം; പുതിയ സ്‌കീമുമായി വിജയ് സർക്കാർ

അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ 2026 സെപ്റ്റംബർ 15-ാം തീയതിയാണ് പദ്ധതി ഔധ്യോതികമായി ഉദ്ഘടനം ചെയ്യുന്നത്

Jun 25, 2026 - 10:37
0
നവജാത ശിശുക്കൾക്ക് 'വിജയ് മാമന്റെ' വക സ്വർണ്ണമോതിരം സമ്മാനം; പുതിയ സ്‌കീമുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിക്കുകൾക്ക് സ്വർണ്ണമോതിരം നൽകുന്ന സ്‌കീമുമായി മുഖ്യമന്ത്രി വിജയ്.'തായ് മാമന്‍ ഗോള്‍ഡ് സ്‌കീം' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ ഒരു ഗ്രാം  സ്വർണ്ണമോതിരമാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഇതിനായി 755.83 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പറഞ്ഞു. വിജയുടെ ജന്മദിനമായ 2026 ജൂൺ 22-ാം തിയതി മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ഈ സ്‌കീം വഴി മോതിരം നൽകുന്നത്. അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ 2026 സെപ്റ്റംബർ 15-ാം തീയതിയാണ് പദ്ധതി ഔധ്യോതികമായി ഉദ്ഘടനം ചെയ്യുന്നത്. തമിഴ്നാട്ടില്‍ പ്രതിവര്‍ഷം 4.2 ലക്ഷം പ്രസവങ്ങള്‍ നടക്കാറുണ്ട് എന്നാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട് കോർപറേഷനുകളിൽ ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User