കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം

Tragic Crash in Mulli: Three Tamil Nadu Natives Die After Car Plunges into Gorge

Aug 09, 2026 - 21:48
0
കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
അപകടത്തിൽ തകർന്ന കാർ

പാലക്കാട്: കേരള– തമിഴ്‌നാട് അതിർത്തിയായ മുള്ളിയിൽ നിയന്ത്രണം വിട്ട കാർ പാറയിൽ ഇടിച്ച് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം.

അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. മരണവീട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം റോഡരികിലെ പാറയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് പുഴയോരത്തെ ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.വിവരമറിഞ്ഞതിനെ തുടർന്ന് കേരള പൊലീസിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. കഠിനമായ ഭൂപ്രകൃതിയെ മറികടന്ന് പുഴ കടന്നും മുക്കാൽ കിലോമീറ്ററോളം ദുർഘടപാതയിലൂടെ ചുമന്നുമാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ റോഡിലെത്തിച്ചത്. മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User