ഫ്രഞ്ച് വീര്യത്തെ പിടിച്ചു കെട്ടാനാവാതെ മൊറോക്കോ

Fifa worldcup quarter france enter semi final

Jul 10, 2026 - 09:45
Updated: 2 months ago
0
ഫ്രഞ്ച് വീര്യത്തെ പിടിച്ചു കെട്ടാനാവാതെ മൊറോക്കോ
ഫ്രഞ്ച് വീര്യത്തെ പിടിച്ചു കെട്ടാനാവാതെ മൊറോക്കോ

മാസച്യുസെറ്റ്സ്: ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് മികച്ചൊരു ഗോളോടെ കിലിയൻ എംബാപ്പെ പ്രായശ്ചിത്തം ചെയ്ത മത്സരത്തിൽ മൊറോക്കോയെ കീഴടക്കി ഫ്രാൻസ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ ജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിനായി സ്‌കോർ ചെയ്തത്. ഫ്രാൻസിന്റെ ആക്രമണ നിരയെ നേരിടാൻ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. സ്‌ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവം തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോയുടെ കളിയിലുടനീളം നിഴലിച്ചു. ഇതോടെ 35 മത്സരങ്ങൾ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനും അവസാനമായി. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിൻ്റെ എതിരാളികൾ.

ഗോൾഡൻ ബൂട്ട് പോരാട്ടം : മെസ്സിയെ മറികടന്ന് എംബാപ്പെ 

എംബാപ്പെ നിലവിൽ ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം ഒപ്പത്തിനൊപ്പം മുന്നിലാണ്. ഇരു താരങ്ങളും 7 ഗോളുകൾ വീതം നേടിയിട്ടുണ്ടെങ്കിലും, അസിസ്റ്റുകളുടെയും കളിച്ച മിനിറ്റുകളുടെയും അടിസ്ഥാനത്തിലാണ് എംബാപ്പെ മെസ്സിയെക്കാൾ മുന്നിൽ നിൽക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User