കാശ് ലാഭിച്ചു വിമാനം കയറാം; ടിക്കറ്റ് ബുക്കിങ്ങിൽ അറിയേണ്ട 6 കാര്യങ്ങൾ!

Smart and practical budget hacks to book cheaper flight tickets and save big on travel expenses.

Jul 02, 2026 - 15:44
0
കാശ് ലാഭിച്ചു വിമാനം കയറാം; ടിക്കറ്റ് ബുക്കിങ്ങിൽ അറിയേണ്ട 6 കാര്യങ്ങൾ!
കാശ് ലാഭിച്ചു വിമാനം കയറാം; ടിക്കറ്റ് ബുക്കിങ്ങിൽ അറിയേണ്ട 6 കാര്യങ്ങൾ!

വിമാനയാത്ര ഇന്ന് ആഡംബരമല്ല, പലർക്കും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള അത്യത്യാവശ്യ മാർഗ്ഗമാണ്. പക്ഷേ, സീസൺ നോക്കാതെ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കാണുമ്പോൾ പലരുടെയും 'ഫ്ലൈറ്റ് മോഡ്' പ്ലാനുകൾ പാതിവഴിയിൽ ഓഫാകാറുണ്ട്. വിമാനത്തിൽ കയറാൻ ആഗ്രഹമുണ്ടെങ്കിലും പോക്കറ്റ് ചോരുമെന്ന് പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. ബുക്കിങ്ങിൽ അല്പം ബുദ്ധിമുപയോഗിച്ചാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റ് സ്വന്തമാക്കാൻ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ ഇതാ:

1. ചെറിയ വിമാനത്താവളങ്ങളും നോക്കാം

പ്രധാന നഗരങ്ങളിലെ വലിയ എയർപോർട്ടുകളിൽ എപ്പോഴും തിരക്കും ടിക്കറ്റ് നിരക്കും കൂടുതലായിരിക്കും. അതിനാൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തുള്ള മറ്റ് ചെറിയ വിമാനത്താവളങ്ങളിലെ നിരക്കുകൾ കൂടി ഒന്ന് പരിശോധിക്കുക. പലപ്പോഴും ഇത്തരം സെക്കൻഡറി എയർപോർട്ടുകളിലേക്ക് ബഡ്ജറ്റ് എയർലൈനുകൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താറുണ്ട്.

2. വൺ-വേ പ്ലാൻ ഡബിൾ ലാഭം

പോകാനും വരാനും ഒരേ എയർലൈൻ തന്നെ തിരഞ്ഞെടുക്കുന്നതാണ് ഭൂരിഭാഗം പേരുടെയും രീതി (Round-trip). എന്നാൽ ഒരേ കമ്പനിയിൽ റൗണ്ട് ട്രിപ്പ് എടുക്കുന്നതിനേക്കാൾ, പോകാൻ ഒരു എയർലൈനും വരാൻ മറ്റൊരു എയർലൈനും (Two One-way tickets) തിരഞ്ഞെടുക്കുന്നതാണ് പലപ്പോഴും ലാഭകരം. വ്യത്യസ്ത കമ്പനികളുടെ നിരക്കുകൾ താരതമ്യം ചെയ്ത് ഇത് പരീക്ഷിക്കാവുന്നതാണ്.

3. ബുക്കിങ് ഒന്നര മാസം മുൻപാകട്ടെ

അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോക്കറ്റ് ഒഴുക്കാനുള്ള എളുപ്പവഴിയാണ്. യാത്ര തിരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് നിരക്കുകൾ കുതിച്ചുയരും. അതുകൊണ്ട് യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുകയും, കുറഞ്ഞത് ഒന്നര മാസം (45 ദിവസങ്ങൾ) മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചെയ്യുക.

4. ഗൂഗിൾ ഫ്ലൈറ്റ്സ് ഉപയോഗിക്കാം

ടിക്കറ്റ് എടുക്കുന്നതിന് മുൻപ് വിവിധ പ്ലാറ്റ്‌ഫോമുകളിലെ നിരക്കുകൾ കൃത്യമായി താരതമ്യം ചെയ്യണം. ഇതിനായി ‘Google Flights’ പോലുള്ള ടൂളുകൾ ഉപയോഗിക്കാം. ഇതിലെ ‘Track Price’ ഫീച്ചർ ഓൺ ചെയ്താൽ, ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമ്പോൾ തന്നെ നിങ്ങളുടെ ഇമെയിലിലേക്ക് നോട്ടിഫിക്കേഷൻ എത്തും. ഇത് കൃത്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാൻ സഹായിക്കും.

5. ഒളിഞ്ഞിരിക്കുന്ന അധിക നിരക്കുകൾ ഒഴിവാക്കുക

ബുക്കിങ്ങിന്റെ അവസാന ഘട്ടത്തിൽ ഭക്ഷണം, പ്രിഫേർഡ് സീറ്റ്, ഇൻഷുറൻസ് തുടങ്ങിയ അധിക സേവനങ്ങൾ എയർലൈനുകൾ തനിയെ ആഡ് ചെയ്യാറുണ്ട്. ആവശ്യമില്ലെങ്കിൽ ഇവ കൃത്യമായി ഒഴിവാക്കുക (Untick ചെയ്യുക). സീറ്റ് തിരഞ്ഞെടുക്കുമ്പോൾ പണം നൽകേണ്ടതില്ലാത്ത 'ഫ്രീ സീറ്റുകൾ' നോക്കുകയോ, അല്ലെങ്കിൽ 'ഓട്ടോ-അസൈൻ'  ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്താൽ അധിക ബാധ്യത ഒഴിവാക്കാം.

6. വാരാന്ത്യ യാത്രകൾക്ക് 'നോ' പറയാം

വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും യാത്രക്കാരുടെ തിരക്ക് കൂടുതലായതിനാൽ ടിക്കറ്റ് നിരക്കും ഉയർന്നതായിരിക്കും. ചൊവ്വ, ബുധൻ തുടങ്ങിയ പ്രവൃത്തിദിനങ്ങളിൽ (Mid-week) യാത്ര ക്രമീകരിക്കാൻ ശ്രദ്ധിക്കുക. സാധാരണ ദിവസങ്ങളിൽ വാരാന്ത്യങ്ങളെ അപേക്ഷിച്ച് നിരക്ക് ഗണ്യമായി കുറവായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User